സാംസ്കാരിക കേരളം

കുരുമുളക് താറാവു കറി

ചേരുവകള്‍
ഇടത്തരം കഷണങ്ങളാക്കിയ താറാവ്  - ½ കിലോ
ഉരുളകിഴങ്ങ് ചതുര കഷണങ്ങളാക്കിയത്   -  1 എണ്ണം
കുരുമുളക്  പൊടി -  4 ടീസ്പൂണ്‍
മഞ്ഞള്‍പൊടി  - ½ ടീസ്പൂണ്‍
വിനീഗര്‍ - 1 ടീസ്പൂണ്‍
ഉപ്പ്, എണ്ണ, കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
താറാവു കഷണങ്ങളില്‍ മഞ്ഞള്‍പൊടി, കുരുമുളകുപൊടി, ഉപ്പ്, വിനീഗര്‍ ഇവ ചേര്‍ത്ത് അധികം വെള്ളം ചേര്‍ക്കാതെ വെളിച്ചെണ്ണ ഒഴിച്ച് കുക്കറില്‍ വേവിക്കുക. വെന്തശേഷം ഉരുളകിഴങ്ങ് ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. ഉരുളകിഴങ്ങ് വെന്തശേഷം ആവശ്യത്തിന് കറിവേപ്പില ചേര്‍ത്ത് എടുക്കുക. വളരെ സ്വാദിഷ്ഠവും തികച്ചും നാടനുമായ ഒരു താറാവു കറിയാണിത്.