സാംസ്കാരിക കേരളം

പിടിയും കോഴിക്കറിയും

ചേരുവകള്‍
പിടി ഉണ്ടാക്കുന്നതിനു ആവശ്യമായ ചേരുവകള്‍
അരിപൊടി    - 1കിലോ
ജീരകം  -  1 ¼  ടീ സ്പൂണ്‍
വെളുത്തുള്ളി  -  12 അല്ലി
ഉപ്പ്   -  ആവശ്യത്തിന്
തേങ്ങ ചിരകിയത്  -  1 ¼ കപ്പ്

തയ്യാറാക്കുന്ന വിധം
അടുപ്പത്തു കട്ടിയുള്ള ചീനിച്ചട്ടി വച്ച് ചൂടാകുമ്പോള്‍ അരിപൊടി ചുവക്കെ വറുക്കുക. പകുതി വറുവല്‍ ആകുമ്പോള്‍ ചിരകിയ തേങ്ങകൂടി ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമാകുന്നവരെ വറുക്കുക. വെളുത്തുള്ളി ചതച്ചതും അരിപ്പൊടിയില്‍ ചേര്‍ക്കണം. ജീരകവും ചെറുതായി പൊടിച്ച് ചേര്‍ക്കണം. അടുപ്പത്തു വച്ച് വെള്ളം തിളപ്പിച്ച് ഉപ്പ് ചേര്‍ത്ത് ഈ മാവിന്റെ ഒപ്പം കുഴയ്ക്കുക. കുഴച്ച മാവില്‍ നിന്നും ചെറുതായി ഉരുളകള്‍ ഉരുട്ടിയെടുക്കുക. ആ ഉരുളിയില്‍ വെള്ളം തിളപ്പിച്ച് ഈ ഉരുളകള്‍ ഇട്ട് തിളപ്പിച്ച് ഇളക്കി ഇളക്കി ചാറുകുറുകി വരുമ്പോള്‍ അടുപ്പത്തു നിന്നും വാങ്ങി വയ്ക്കാം.

ചിക്കന്‍ കറി
ചിക്കന്‍ ഇടത്തരം കഷണങ്ങളാക്കിയത്   -  1 കിലോ
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്  -  1½ ടീസ്പൂണ്‍
സവാള ചെറുതായി അരിഞ്ഞത്  - 1½ കപ്പ്
മുളകുപൊടി - 1 ടീസ്പൂണ്‍
പച്ചമുളക്  ചെറുതായി അരിഞ്ഞത്   -   3 എണ്ണം
മല്ലിപൊടി  -  2½ ടീസ്പൂണ്‍
മഞ്ഞള്‍പൊടി - ½ ടീസ്പൂണ്‍
കുരുമുളക് പൊടി  - ¼ ടീസ്പൂണ്‍
എണ്ണ, ഉപ്പ്, തേങ്ങാപാല്  -  1½ കപ്പ്
മല്ലയില, കറിവേപ്പില  - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം        
ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്, സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ഈ ക്രമത്തില്‍ വഴറ്റുക. കറിവേപ്പില ചേര്‍ക്കുക. പിന്നെ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കോഴികഷണങ്ങള്‍ ചേര്‍ത്ത് വേവിക്കാം. വെന്തുവരുമ്പോള്‍ തേങ്ങാപാല്‍ ചേര്‍ക്കുക. ആവശ്യത്തിന് മല്ലിയില ചേര്‍ക്കാം. വിളമ്പുന്ന സമയം കുറച്ചു പിടിയും കോഴികറിയുമായി വിളമ്പാവുന്നതാണ്.