സാംസ്കാരിക കേരളം

പൈനാപ്പിള്‍ പച്ചടി

ചേരുവകള്‍

ചെറുതായി അരിഞ്ഞ നല്ല പഴുത്ത പൈനാപ്പിള്‍ -  2 കപ്പ്
തൊണ്ടന്‍ മുളക്  -   4 എണ്ണം
തിരുമ്മിയ തേങ്ങ  -  1 കപ്പ്
മുളക് പൊടി - ½ ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി -   ¼ ടീ സ്പൂണ്‍
പുളിയില്ലാത്ത തൈര്‍ -   1 കപ്പ്
പഞ്ചസാര -  ½ സ്പൂണ്‍
ചെറിയ ഉള്ളി  -   4 എണ്ണം
കടുക്  - 1 ടീ സ്പൂണ്‍
വറ്റല്‍ മുളക്   -  4 എണ്ണം
കറിവേപ്പില, എണ്ണ, ഉപ്പ്  -   ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
അരിഞ്ഞ പൈനാപ്പിള്‍ മുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ് ഇവ വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. വെന്ത് വെള്ളം വറ്റുമ്പോള്‍ പഞ്ചസാര ചേര്‍ക്കുക. തേങ്ങ, പച്ചമുളക്, ഉള്ളി, കടുക്, കറിവേപ്പില ഇവ നല്ലതുപോലെ അരച്ച് കഷണങ്ങളില്‍ ചേര്‍ത്ത് ചൂടാക്കുക. ഈ മിശ്രിതം ആറിയശേഷം തൈര്‍ ചേര്‍ത്ത് ഇതില്‍ എണ്ണയില്‍ വറ്റല്‍ മുളക്, കടുക്, കറിവേപ്പില ഇട്ട് താളിച്ച് ചേര്‍ക്കുക.


സാംസ്‌കാരിക വാർത്തകൾ