സാംസ്കാരിക കേരളം

പുളി ഇഞ്ചി

ചേരുവകള്‍
ചെറുതായി അരിഞ്ഞ ഇഞ്ചി -  1 കപ്പ്
പുളി   - നാരങ്ങാവലിപ്പത്തില്
ചെറുതായി അരിഞ്ഞ പച്ചമുളക് -  6 എണ്ണം
മുളക് പൊടി   - ¼ ടീസ്പൂണ്‍
ഉലുവ  - ½ ടീസ്പൂണ്‍
മഞ്ഞള്‍പൊടി - ¼ ടീസ്പൂണ്‍
അരി -  1 ടീസ്പൂണ്‍
ശര്‍ക്കര  -  1 പീസ്
കടുക് - 1 ടീസ്പൂണ്‍
വറ്റല്‍ മുളക്  - 4 എണ്ണം
എണ്ണ, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില ചേര്‍ത്ത് കടുക് പൊട്ടിയ ശേഷം ചെറുതായി അരിഞ്ഞ ഇഞ്ചി, ഉള്ളി, പച്ചമുളക്, വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. പൊടി വര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് വഴറ്റുക. ഇതില്‍ പുളി വെള്ളത്തില്‍ കലക്കി പിഴിഞ്ഞെടുത്ത വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പ്, ശര്‍ക്കര ചേര്‍ത്ത് തിളപ്പിക്കുക. കുറച്ച് എണ്ണയില്‍ വറുത്ത അരിയും ഉലുവയും നല്ലപോലെ വറുത്ത് പൊടിച്ച് ഈ ഇഞ്ചി മിശ്രിതത്തില്‍ ചേര്‍ത്ത് അടുപ്പത്തുനിന്നും വാങ്ങി വച്ച് ഉപയോഗിക്കാവുന്നതാണ്.

Videos