സാംസ്കാരിക കേരളം

പുളിങ്കറി

ചേരുവകള്‍

ചതുര കഷണങ്ങളാക്കിയ വെള്ളരിക്ക / കായ് /മത്തങ്ങ / ചേന /കുമ്പളങ്ങ - 1 കപ്പ് (അല്ലെങ്കില്‍ )
സാമ്പാര്‍ പരിപ്പ്  -  ½ കപ്പ്
പുളി വെള്ളത്തില്‍ കുതിര്‍ത്ത്  -  ¼ കപ്പ്
മുളക് പൊടി  -  ½ ടീസ്പൂണ്‍
മഞ്ഞള്‍പൊടി  - ¼  ടീസ്പൂണ്‍
കടുക്  - 1 ടീസ്പൂണ്‍
വറ്റല്‍ മുളക് - 4 എണ്ണം
ചെറിയഉള്ളി വട്ടത്തില്‍ അരിഞ്ഞത്  - 2  ടീസ്പൂണ്‍
എണ്ണ, ഉപ്പ്, കറിവേപ്പില -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
കുക്കറില്‍ പരിപ്പ് വേവിക്കുക. ഇതില്‍ അരിഞ്ഞുവച്ച പച്ചക്കറി,  പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് ഉപ്പം വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇതില്‍ പുളി വെള്ളം ചേര്‍ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് വറ്റല്‍ മുളക്, ചെറിയ ഉള്ളി, കടുക്, കറിവേപ്പില  താളിച്ച് കറിയില്‍ ചേര്‍ത്ത് അടുപ്പുത്തുനിന്നും വാങ്ങി ഉപയോഗിക്കാവുന്നതാണ്.