സാംസ്കാരിക കേരളം

ഇറച്ചി പുട്ട്/മീന്‍ പുട്ട്/ വെജിറ്റബിള്‍ പുട്ട്

ചേരുവകള്‍
കൊത്തിയരിഞ്ഞു വേവിച്ച ഇറച്ചി കീമ/വേവിച്ചു മുള്ളുമാറ്റിയ മീന്‍/ ചെറുതായി അരിഞ്ഞ കാരറ്റ്, ബീന്‍സ്, കാബേജ്  - 1 കപ്പ്
സവാള കൊത്തിയരിഞ്ഞത്   -  ½ കപ്പ്
ചെറുതായി അരിഞ്ഞ പച്ചമുളക് - 2 ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി മിശ്രിതം  -   2 ടീസ്പൂണ്‍
മുളകുപൊടി    - ½ ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി  - ½ ടീസ്പൂണ്‍
ഗരംമസാലപൊടി   - ½ ടീസ്പൂണ്‍
പുട്ടിന്റെ മാവ്   -   2 കപ്പ്
ഉപ്പ്, എണ്ണ, വെള്ളം -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചീനചട്ടിയില്‍  എണ്ണ ഒഴിച്ച് സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഇട്ട് വ ഴറ്റുക. ഇതിലേക്ക് വേവിച്ച കീമയോ, മീനോ, പച്ചക്കറികളോ ചേര്‍ത്ത് പൊടിവര്‍ഗ്ഗങ്ങള്‍ ഉപ്പ് ഇവ ചേര്‍ത്ത് വഴറ്റുക. അല്പം വെള്ളം തളിച്ച് മൂടി 5 മിനിട്ട് വേവിക്കുക. കഷണങ്ങളില്‍ കൂട്ട് നല്ലപോലെ പിടിക്കാനാണ് ഇത്. പുട്ടുകലത്തില്‍ വെള്ളം തിളയ്ക്കുമ്പോള്‍ പുട്ടു കുഴലില്‍ സാധാരണപുട്ട് ഉണ്ടാക്കുന്നതു പോലെ ഉപ്പം വെള്ളവും ചേര്‍ത്ത് കുഴച്ച മാവും തേങ്ങയ്ക്കു പകരം വഴറ്റിയ മിശ്രിതം ഇടയ്ക്കിടെ വച്ച് ആവി കയറ്റി എടുക്കാവുന്നതാണ്. ഈ പുട്ടിന്‍ പ്രത്യേകിച്ച്  കറി ആവശ്യം വരില്ല.