സാംസ്കാരിക കേരളം

പുട്ട്

ചേരുവകള്‍
കുറച്ചു തരിയുള്ള  അരിപൊടി  -  2 കപ്പ്
തേങ്ങ ചിരകിയത്  - 1 കപ്പ്
ഉപ്പ്, വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
അരിപൊടി നിറം മാറുന്നതുവരെ ചീനച്ചട്ടിയില്‍ വറുത്ത് വയ്ക്കുക. മാവു തണുത്തശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും തളിച്ച് കട്ടകെട്ടാതെ കുഴയ്ക്കുക. കട്ട കെട്ടുകയാണെങ്കില്‍ ഒരു പ്രാവശ്യം മിക്സിയിലിട്ട് ഒന്ന് കറക്കിയാല്‍ മതിയാകും. ശരിയായ പരുവം കുറച്ച് എടുത്ത് കൈവെള്ളയില്‍ വച്ച് അമര്‍ത്തിയാല്‍ അതേ ആകൃതിയില്‍ ഇരിക്കണം. വെള്ളം കുറയാനോ കൂടാനോ പാടില്ല.

പുട്ടുകലം അടുപ്പത്ത് വച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴലില്‍ ചില്ലിട്ട് അടിയില്‍ തേങ്ങ, പിന്നെ മാവ് എന്ന വിധം നിറയ്ക്കുക. കുഴല്‍ നല്ലപോലെ ആവി വരുമ്പോള്‍ പുട്ടുകലത്തില്‍ നിന്നും കുഴല്‍ മാറ്റി പുട്ട് വേറൊരു പാത്രത്തിലേക്ക് ഇടാവുന്നതാണ്. കടലകറി/ പഴം/പയര്‍/പര്‍പ്പടകം  തുടങ്ങിയവ കൂട്ടി കഴിക്കാവുന്നതാണ്.


സാംസ്‌കാരിക വാർത്തകൾ