സാംസ്കാരിക കേരളം

മീന്‍ വറുത്തത്

ചേരുവകള്‍
ഏതിനം മീനും ഉപയോഗിക്കാം, കഴുകി വൃത്തിയാക്കി കത്തികൊണ്ട് വരഞ്ഞമീന്‍   -  10 എണ്ണം
പച്ചകുരുമുളക്     -   15 എണ്ണം
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്   -  3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി   -  ¼ ടേബിള്‍ സ്പൂണ്‍  
നാരങ്ങാനീര്  -  1 ടേബിള്‍ സ്പൂണ്‍
മല്ലിയില, ഉപ്പ്, വെളിച്ചെണ്ണ    -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ ഒഴികെയുള്ള സാധനങ്ങള്‍ ചതച്ച് മീനില്‍ നല്ലപോലെ തേച്ചു പിടിപ്പിയ്ക്കുക. 1 മണിക്കൂറിനുശേഷം പരന്ന പാത്രത്തില്‍ കുറച്ച് എണ്ണ ഒഴിച്ച് മീന്‍ നിരത്തി രണ്ടുവശവും മൊരിച്ചെടുക്കുക. എണ്ണയില്‍ മുങ്ങി പൊരിക്കേണ്ട ആവശ്യമില്ല.