സാംസ്കാരിക കേരളം

മുറുക്ക്

ചേരുവകള്‍
അരിമാവ്       -   4 കപ്പ്
ഉഴുന്ന്    -  1 കപ്പ്
ജീരകം   -  1 ടേബിള്‍ സ്പൂണ്‍
എള്ള്     -  1 ടേബിള്‍ സ്പൂണ്‍
കായം    -   കുറച്ച്
വെളിച്ചെണ്ണ, ഉപ്പ്    -   ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചീനച്ചട്ടി ചൂടാക്കി അരിമാവ് നല്ലപോലെ വറുത്ത് ഇളം ബ്രൗണ്‍ നിറമാക്കി എടുക്കണം. ഉഴുന്ന് ഇതേ തരത്തില്‍ വറുത്ത് ബ്രൗണ്‍ നിറമാക്കുക. ഈ പരിപ്പ് ഒന്നര ഗ്ലാസ് വെള്ളം ചേര്‍ത്ത് വേവിയ്ക്കണം. തണുത്തശേഷം മിക്സിയില്‍ അരച്ചെടുക്കുക (നല്ല മയമായി). ഈ അരച്ച ഉഴുന്ന് അരി മാവില്‍ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ്, ജീരകം, എള്ള്, കായം ഇവ ചേര്‍ത്ത് കുഴയ്ക്കുക. നല്ല മൃദുവായ മാവ് ലഭിക്കുന്നതിനായി കുറച്ചു വെള്ളം കൂടി ചേര്‍ത്ത് കുഴയ്ക്കാം. സേവനാഴിയില്‍ ഈ മാവ് വച്ച് മുറുക്കിന്റെ  ചില്ലിട്ട് എണ്ണ പുരട്ടിയ ഇലയില്‍ മുറുക്കിന്റെ  രീതിയില്‍ പിഴിഞ്ഞെടുക്കണം. ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് അതിലേയ്ക്ക് പിഴിഞ്ഞുവച്ച മുറുക്ക് ഉടയാതെ എണ്ണയിലോട്ട് ഇട്ട് ചുവക്കെ വറുത്തു കോരുക. വായു കടക്കാത്ത ഭരണിയിലോ കുപ്പികളിലോ ഇത് ഇട്ട് വച്ച് വളരെ നാള്‍ കേടുകൂടാതെ ഉപയോഗിക്കാന്‍ സാധിക്കും.