സാംസ്കാരിക കേരളം

ശര്‍ക്കര വരട്ടി

ചേരുവകള്‍
പച്ച ഏത്തന്‍കായ് -  3 എണ്ണം
ശര്‍ക്കര - 2 എണ്ണം
പഞ്ചസാര പൊടിച്ചത്  - 2 ടീസ്പൂണ്‍
ചുക്കുപൊടി  - ½ ടീസ്പൂണ്‍
അരിപൊടി  -  2 ടീസ്പൂണ്‍
ഏലക്കായ്  -  4 എണ്ണം
ജീരകം - ½ ടീസ്പൂണ്‍
എണ്ണ വറുക്കാന്‍

തയ്യാറാക്കുന്ന വിധം
തൊലി കളഞ്ഞ ഏത്തന്‍കായ് നീളത്തില്‍ രണ്ടായി കീറി. 1/2 സെ.മീ കനത്തില്‍ മുറിച്ചു വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ തിളയ്ക്കുമ്പോള്‍ ഏത്തന്‍കായ് കഷണങ്ങള്‍ ചെറുതീയില്‍ വറുത്തുകോരുക. കട്ടിയുള്ള കാരണം ഉള്ള് വേവാന്‍ താമസിക്കും. നല്ല മൊരിഞ്ഞു തുടങ്ങുമ്പോള്‍ ഇളക്കുമ്പോള്‍ മനസ്സിലാകും. ഏതാണ്ട് 20-25 മിനുട്ടുകള്‍ വേണം ഒരു തവണ വറുത്തുകോരാന്‍. ടിഷ്യൂ പേപ്പറില്‍ ഇട്ട് ചൂടുമാറിയ ശേഷം ശര്‍ക്കര കുറച്ച് വെള്ളം ചേര്‍ത്ത് പാനിയാക്കുക. അരിച്ച ശേഷം അടുപ്പത്ത് വച്ച് ജീരകപൊടി, പഞ്ചസാര പൊടിച്ചത്, ഏലക്കായ് പൊടി, ചേര്‍ത്ത് തിളപ്പിച്ച കട്ടിയുള്ള പരുവമാകുമ്പോള്‍ വറുത്തവച്ച ഏത്തന്‍ കായ് ഇടുക. നല്ലപോലെ ഇളക്കി യോജിപ്പിക്കക ഒന്നിനൊന്നു ഒട്ടത്ത പരുവത്തില്‍ ആയിരിക്കണം. അടുപ്പത്തുനിന്നും വാങ്ങി ചുക്കുപൊടി 2 ടീസ്പൂണ്‍, പഞ്ചസാര പൊടിച്ചത് ചേര്‍ക്കുക. അവസാനം അരിപൊടി വിതറുക. വായുകടക്കാത്ത പാത്രത്തില്‍  സൂക്ഷിക്കാവുന്നതാണ്.