സാംസ്കാരിക കേരളം

തൈര്‍ വട

ചേരുവകള്‍
ഉഴുന്ന് പരിപ്പ്   -  1 കപ്പ്
ഇഞ്ചി ചെറുതായി അരിഞ്ഞത്   -  1 ടീസ്പൂണ്‍
പച്ചമുളക്  ചെറുതായി അരിഞ്ഞത്   - 1 ടീസ്പൂണ്‍
സോഡാപൊടി  - ¼ ടീസ്പൂണ്‍
കട്ടതൈര്‍   -   3 ½ കപ്പ്
പഞ്ചസാര   -     1 കപ്പ്
കടുക്   -    1 ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്  -   1 ടീസ്പൂണ്‍
കാരറ്റ് ചീകിയത്  -   ¼ കപ്പ്
എണ്ണ, ഉപ്പ്, കറിവേപ്പില   -   ആവശ്യത്തിന്
വറ്റല്‍ മുളക്   -   4 എണ്ണം

തയ്യാറാക്കുന്ന വിധം
രണ്ട് മണിക്കൂര്‍ കുതിര്‍ത്ത ഉഴുന്നുപരിപ്പ് കട്ടിയായും നേര്‍മ്മയായും ഉപ്പും ഇഞ്ചിയും ചേര്‍ത്ത് അരച്ചെടുക്കണം. ഇതില്‍ സോഡാപൊടി  ചേര്‍ത്ത് ഉരുട്ടിയോ ചെറുതായി പ്രസ് ചെയ്തോ തിളച്ച എണ്ണയില്‍ വറുത്തുകോരുക. തൈരും പഞ്ചസാരയും ഒന്നിച്ച് നല്ലതുപോലെ ഉഴച്ചെടുക്കുക. ഈ മിശ്രതത്തി വറുത്ത വടകള്‍ മുക്കിയെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, ഉഴുന്നുപരിപ്പ്, വറ്റല്‍ മുളക്, കറിവേപ്പില ഇവയിട്ട് താളിച്ച് തൈരില്‍ മുക്കിവച്ച വടയിലേക്ക് ഒഴിക്കുക. ചീകിയ കാരറ്റും പച്ചമുളക് അരിഞ്ഞതും കൊണ്ടലങ്കരിച്ച് ഫ്രിഡ്ജില്‍ കുറച്ചുനേരം വച്ച്  ഉപയോഗിക്കാവുന്നതാണ്.