സാംസ്കാരിക കേരളം

തരികഞ്ഞി

ചേരുവകള്‍

റവ     -    ¼ കപ്പ്
പാല്‍   -  1 കപ്പ്
വെള്ളം   -  1½  കപ്പ്
പഞ്ചസാര   -  4 ടേബിള്‍ സ്പൂണ്‍
ഏലക്കായ് പൊടി   -   ½ ടേബിള്‍ സ്പൂണ്‍
നെയ്യ്     -    ½ ടേബിള്‍ സ്പൂണ്‍
കിസ്മിസ്    -   ½ ടേബിള്‍ സ്പൂണ്‍
അണ്ടിപരിപ്പ്   -   ½ ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം
പാലും വെള്ളവും ഒരു പാത്രത്തില്‍  ചേര്‍ത്ത് തിളപ്പിക്കുക. അതില്‍  റവ ചേര്‍ത്ത് കട്ട കെട്ടാതെ വേവിയ്ക്കുക. റവ വെന്തശേഷം പഞ്ചസാര, ഏലക്കായ് പൊടി ഇവ ചേര്‍ത്ത് ചൂടോടെ വിളമ്പുക. നോമ്പുകാലത്ത് ഉപയോഗിക്കുന്ന ഒരു സ്വാദും പോഷകഗുണവുമുള്ള ഒരു വിഭവമാണ്.