സാംസ്കാരിക കേരളം

തീയല്‍

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു കറിയാണിത്. ഒഴിക്കാനും തൊട്ടുകൂട്ടാനും ഈ കറി ഉപയോഗിക്കാറുണ്ട്. കട്ടി കൂട്ടി കുറിക്കിയെടുത്താല്‍ തൊടുകറിയാകും. ലൂസ് ആക്കിയാല്‍ ഒഴിച്ചു കറിയാകും.

ചേരുവകള്‍
വെള്ളരിക്ക കഷ്ണങ്ങളാക്കിയത്  - ½ കപ്പ്
കത്തിരിക്ക കഷ്ണങ്ങളാക്കിയത് -  ½ കപ്പ്
മുരിങ്ങയ്ക്ക കഷ്ണങ്ങളാക്കിയത്  -  ½ കപ്പ്    
പടവലങ്ങ കഷ്ണങ്ങളാക്കിയത്  -  ½ കപ്പ്
ചെറിയഉള്ളി അരിഞ്ഞത്  - ½ കപ്പ്    
ചീനി അമരയ്ക്ക അരിഞ്ഞത്  -  ¼ കപ്പ്
തക്കാളി അരിഞ്ഞത്  -  ¼ കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത്  -  1 ടീസ്പൂണ്‍
പുളി വലിയ നെല്ലിക്ക വലുപ്പത്തില്
മുളക് പൊടി -  ½ ടീസ്പൂണ്‍
മല്ലി പൊടി  -  4 ടീസ്പൂണ്‍
മഞ്ഞള്‍പൊടി   - ¼ ടീസ്പൂണ്‍
കുരുമുളക്  - 4 എണ്ണം
ചിരകിയ തേങ്ങ  -  1 ½ കപ്പ്
വറ്റല്‍ മുളക്  - 4 എണ്ണം
കടുക്  - 1  ടീസ്പൂണ്‍
എണ്ണ, ഉപ്പ്, കറിവേപ്പില  - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
അരിഞ്ഞുവച്ച കഷണങ്ങള്‍ ആവശ്യത്തിന് ഉപ്പ് , വെള്ളം ഇവ ചേര്‍ത്ത് വേവിക്കുക. അതേ സമയം ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് തേങ്ങ ഒരേപോലെ ബ്രൗണ്‍ നിറമാകുന്ന വരെ വറുത്ത് മല്ലിപൊടി, കുരുമുളക്, മഞ്ഞള്‍പൊടി, ചെറിയഉള്ളി, കറിവേപ്പില ഇവ ചേര്‍ത്ത്  തീ  കുറച്ച് വയ്ക്കുക. കരിയാതെ ഇളക്കി കൊണ്ടേയിരിക്കണം. ഇത് തണുത്തശേഷം നല്ലപോലെ അരച്ച് പുളി പിഴിഞ്ഞ വെള്ളത്തില്‍ കലക്കി ഇതിനോടൊപ്പം യോജിപ്പിച്ച് തിളപ്പിക്കുക. കഷ്ണങ്ങള്‍ വെള്ളമൊഴിച്ച് വേകിക്കുന്നതിനുപകരം എണ്ണയില്‍ വഴറ്റി എടുക്കാവുന്നതും ആണ്. അങ്ങനെ ചെയ്യുകയാണെങ്കില്‍ കറിയ്ക്ക് പ്രത്യേക സ്വാദുണ്ടായിരിക്കും. തിളച്ച കറിയില്‍ വറ്റല്‍ മുളക്, കടുക്, കറിവേപ്പില ചേര്‍ത്ത് താളിച്ചു  ചേര്‍ക്കുക. ഊണിനു പറ്റിയ ഒരു സ്വാദിഷ്ഠമായ കറിയാണ്.


സാംസ്‌കാരിക വാർത്തകൾ