സാംസ്കാരിക കേരളം

തെരളിയപ്പം/കുമ്പിളപ്പം

ചേരുവകള്‍
വറുത്ത അരിപൊടി   -  2 കപ്പ്
ചിരകിയ തേങ്ങ  - ¾ കപ്പ്
ചെറിയ ഇനം പഴം  -   4 എണ്ണം
ചീകിയ ശര്‍ക്കര  -  1½ കപ്പ്
ഏലക്കായ് പൊടി  -  2 ടീസ്പൂണ്‍
വയണയില, ഈര്‍ക്കില്‍  - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
വയണയില (തെരളിയില) വൃത്തിയാക്കി കുമ്പിളിന്റെ  ആകൃതിയില്‍ എടുത്ത് ഈര്‍ക്കില്‍ വച്ച് കോര്‍ത്തെടുക്കുക. ഒരു പാത്രത്തില്‍ അരിപൊടി, പഴം, തേങ്ങ, ചിരകിയ ശര്‍ക്കര, ഏലക്കായ്പൊടി ഇവ ചേര്‍ത്ത് കട്ടയില്ലാതെ കുഴയ്ക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ക്കാം. ഇനി തയ്യാറാക്കി വച്ചിട്ടുള്ള കുമ്പിളില്‍ ഈ മിശ്രിതം നിറച്ച് ആവിവരുന്ന അപ്പചെമ്പില്‍ അല്ലേല്‍ ഇഡ്ഡലി പാത്രത്തില്‍ വച്ച് വേവിക്കുക. നല്ലപോലെ വെന്തശേഷം ഇല അടര്‍ത്തി മാറ്റി അപ്പം മാത്രം പുറത്തെടുത്ത് പാത്രത്തില്‍ നിരത്തി ഉപയോഗിക്കാം. മലയാളികള്‍ വിശേഷദിവസങ്ങളില്‍ ഇത് ഉണ്ടാക്കാറുണ്ട്.


സാംസ്‌കാരിക വാർത്തകൾ