സാംസ്കാരിക കേരളം

തക്കാളി അവിയല്‍

വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരിനമാണ് തക്കാളി അവിയല്‍.

ചേരുവകള്‍
തക്കാളി നീളത്തില്‍ അരിഞ്ഞത് (ദശ കട്ടിയുള്ളത്)     -  ¼ കിലോ
സവാള (നീളത്തില്‍ അരിഞ്ഞത്)  - ½ കപ്പ്
പച്ചമുളക് (നീളത്തില്‍ അരിഞ്ഞത്)   - 4 എണ്ണം
തേങ്ങ ചിരകിയത്  -  1 കപ്പ്
മുളകുപൊടി  -  1 ടീസ്പൂണ്‍
ജീരകം    - ½ ടീസ്പൂണ്‍
മഞ്ഞള്‍പൊടി  - ½ ടീസ്പൂണ്‍
ചെറിയ ഉള്ളി   -  4
വെളിച്ചെണ്ണ - ½ ടീസ്പൂണ്‍
കറിവേപ്പില, ഉപ്പ്, വെള്ളം  - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
തേങ്ങ, ജീരകം, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ അവിയല്‍ പരുവത്തില്‍ ഇടത്തരത്തില്‍ അരയ്ക്കുക. ഇത് അരിഞ്ഞുവച്ച കഷ്ണങ്ങളും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് മൂടി വേവിക്കുക. വെള്ളം പൂര്‍ണ്ണമായും വറ്റുമ്പോള്‍ ബാക്കി കറിവേപ്പിലയും  വെളിച്ചെണ്ണയും ഒഴിച്ച് എടുക്കുക.