സാംസ്കാരിക കേരളം

ഉണക്ക ചെമ്മീന്‍ കാബേജ് തോരന്‍

ചേരുവകള്‍
ഉണക്ക ചെമ്മീന്‍ (ചെറുത്)    -   1 കപ്പ്
കാബേജ് ചെറുതായി അരിഞ്ഞത്    -  1 കപ്പ്
സവാള ചെറുതായി അരിഞ്ഞത്    -    ½ കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത്    -  2 എണ്ണം
ഇഞ്ചി കൊത്തിയരിഞ്ഞത്    - 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്   - 1 ടേബിള്‍ സ്പൂണ്‍
തേങ്ങചിരകിയത്   -  1 കപ്പ്
മഞ്ഞള്‍പൊടി   -   ½ ടേബിള്‍ സ്പൂണ്‍
 ജീരകം   -   ½ ടേബിള്‍ സ്പൂണ്‍
 കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ  - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഉണക്ക ചെമ്മീന്‍ കഴുകി വൃത്തിയാക്കി എടുക്കുക. ചീനച്ചട്ടിയില്‍  എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില, ഉഴുന്നുപരിപ്പ് ചേര്‍ത്ത്  താളിച്ച് അതില്‍ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ ചേര്‍ത്ത് വഴറ്റുക. ഇതില്‍ ചെമ്മീന്‍ ചേര്‍ത്ത് അല്പം വെള്ളം ഒഴിച്ച് മൂടി വേവിയ്ക്കുക. ചെമ്മീന്‍ മുക്കാല്‍ വേകാകുമ്പോല്‍ അടുപ്പുമാറ്റി കാബേജ് ചേര്‍ക്കുക. മൂടി വേവിയ്ക്കുക. കാബേജ് വാടി കഴിയുമ്പോല്‍ തേങ്ങ, ജീരകം, കറിവേപ്പില തോരത്തിന് അരയ്ക്കുന്ന വിധം ചായ്ച്ചെടുത്ത് തോരത്തിലിട്ട് മൂടി ഒരു 2 മിനിട്ടിനുശേഷം ചിക്കി തോര്‍ത്തിയെടുക്കാം.