സാംസ്കാരിക കേരളം

ഉണ്ണിയപ്പം

കേരളത്തില്‍ വളരെ പേരുകേട്ട ഒരു പലഹാരമാണിത്.

ചേരുവകള്‍
അരിപൊടി (വറുത്തുപൊടിച്ചത്) - 2 കപ്പ്
മൈദ - 2 കപ്പ്
ശര്‍ക്കര ചീകിയത്  -  3 എണ്ണം
എള്ള്  - ½ ടീസ്പൂണ്‍
തേങ്ങ കൊത്ത്   - ½ കപ്പ്
ചെറിയതരം പഴം (പാളയംതോടന്‍ തുടങ്ങിയവ)   - ½ കിലോ
പഞ്ചസാര  - ¼ കപ്പ്
ചിരകിയ തേങ്ങ - 1 കപ്പ്
ഏലക്കായ് പൊടി  - ¼ കപ്പ്
ഉപ്പ്  - 1 നുള്ള്
നെയ്യ്  - 3 ടീസ്പൂണ്‍
വെള്ളം -1 കപ്പ്
വറുക്കാനാവശ്യമായ എണ്ണ

തയ്യാറാക്കുന്ന വിധം
ചിരകിയ തേങ്ങയെ നല്ലപോലെ അരച്ചുവയ്ക്കുക. 1/4 കപ്പ് വെള്ളം ഒഴിച്ച് ശര്‍ക്കര ഉരുക്കി വയ്ക്കുക. നെയ്യില്‍ തെങ്ങ അരിഞ്ഞതിനെ വറുത്തുവയ്ക്കുക. അതുപോലെ എള്ളിനെയും ചൂടാക്കി എടുക്കുക. ഒരു പാത്രത്തില്‍ അരിപൊടി, മൈദ, പഞ്ചസാര, ഉപ്പ്, തേങ്ങ അരച്ചത്, ശര്‍ക്കരപാനി, മൊരിച്ച തേങ്ങ കഷണങ്ങള്‍, എള്ള് ഏലയ്ക്കാപൊടി, പഴം മിക്സിയില്‍ അരച്ചത് എല്ലാം ചേര്‍ത്ത് നല്ലപോലെ കുഴയ്ക്കുക. ഇഡ്ഡലി മാവിന്റെ  പരുവം ആകണം. ആവശ്യമെങ്കില്‍ കുറച്ചു പാലോ, വെള്ളമോ ചേര്‍ക്കാം. ഈ മിശ്രിതം രണ്ടുമൂന്നു മണിക്കൂര്‍ മാറ്റി വയ്ക്കുക.

ഉണ്ണിയപ്പം ഉണ്ടാക്കുന്ന കുഴിയുള്ള പാത്രം അടുപ്പത്തുവച്ച് ചൂടാകുമ്പോള്‍ ഓരോ കുഴിയിലും എണ്ണ ഒഴിച്ച് തിളവരുമ്പോള്‍ ഒരു സ്പൂണ്‍ കൊണ്ട് മാവു കോരി കുഴിയുടെ പകുതി നിറയ്ക്കുക. ഉണ്ണിയപ്പം വെന്തു എന്നു തോന്നുമ്പോള്‍ ഒരു കമ്പി കുത്തി തിരിച്ചിടുക. അങ്ങനെ അപ്പക്കാര ഇല്ലേല്‍ നോണ്‍ സ്റ്റിക് വെസല്‍ വച്ച് ഓരോ സ്പൂണ്‍ ആയി വറുത്തുകോരാം. അപ്പക്കാര കുഴിയിലാണേല്‍ നല്ല ഷേപ്പ് കിട്ടും. മധുരം പോരാ എന്നുതോന്നുകയാണെങ്കില്‍ കുറച്ചുകൂടി പഞ്ചസാര ചേര്‍ക്കാം. അവസാനം ഉണ്ണിയപ്പത്തിന് മുകളില്‍ കുറച്ചു പഞ്ചസാര വിതറി കൊടുക്കാം.