സാംസ്കാരിക കേരളം

വട്ടയപ്പം

ചേരുവകള്‍
പച്ചരി  - 2 കപ്പ്
ചിരകിയ തേങ്ങ -  1 കപ്പ്
ചോറ്  - ½ കപ്പ്
സോഡാപൊടി  - ¼ ടീസ്പൂണ്‍
യീസ്റ്റ്  - ½ ടീസ്പൂണ്‍
പഞ്ചസാര  -  1 കപ്പ്
ഉപ്പ്  ആവശ്യത്തിന്
ഏലക്കായ് പൊടി - ¼ ടീസ്പൂണ്‍
അണ്ടിപരിപ്പ്, കിസ്മിസ്  - 3 ടീസ്പൂണ്‍ വീതം

തയ്യാറാക്കുന്ന വിധം
അരി 4-5 മണിക്കൂര്‍ കുതിര്‍ത്തുവയ്ക്കുക. ചൂടുവെള്ളത്തില്‍ 1 ടീസ്പൂണ്‍ പഞ്ചസാര, യീസ്റ്റ് ചേര്‍ത്ത് പൊങ്ങാന്‍ വയ്ക്കുക. അരി, തേങ്ങ, നല്ലപോലെ അരച്ചെടുക്കണം. ചോറുകൂടി ചേര്‍ക്കണം. പൊങ്ങിയ യീസ്റ്റും ഉപ്പും ചേര്‍ക്കുക. രാത്രിമുഴുവന്‍ മാവ് പൊങ്ങാനായി വയ്ക്കുക. രാവിലെ ഈ മാവില്‍ സോഡാപൊടിയും പഞ്ചസാരയും ചേര്‍ക്കുക. നെയ്യില്‍ വറുത്ത അണ്ടിപരിപ്പ്, കിസ്മിസ് , ഏലക്കായ് പൊടി ചേര്‍ക്കുക. ഈ മാവിനെ ഒരു നെയ്യ് പുരട്ടിയ പാത്രത്തില്‍ ഒഴിച്ച് അപ്പചെമ്പില്‍ വച്ച് ആവി കയറ്റുക. നല്ലപോലെ വെന്തശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാവുന്നതാണ്.


സാംസ്‌കാരിക വാർത്തകൾ