സാംസ്കാരിക കേരളം

വാഴകൂമ്പു തോരന്‍

ചേരുവകള്‍
വാഴക്കൂമ്പ്   -  2 കപ്പ്
(ചെറുതായി കൊത്തിയരിഞ്ഞ് വെളിച്ചെണ്ണ പുരട്ടിയത്)
സവാള കൊത്തിയരിഞ്ഞത് -  ½ കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത് -  2
വെളുത്തുള്ളി - 4 അല്ലി
തേങ്ങ ചിരകിയത്  - 1 കപ്പ്
ജീരകം -1 ടീസ്പൂണ്‍
മുളക് പൊടി   - ½ ടീസ്പൂണ്‍
മഞ്ഞള്‍പൊടി   -  ¼ ടീസ്പൂണ്‍
വറ്റല്‍ മുളക്  -  3 എണ്ണം
കടുക്   -  1 ടീസ്പൂണ്‍
ഉഴുന്നുപരിപ്പ് - 1 ടീസ്പൂണ്‍
എണ്ണ, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, ഉഴുന്നുപരിപ്പ്, വറ്റല്‍ മുളക്, കറിവേപ്പില ഇവ ചേര്‍ത്ത് താളിക്കുക. ഉഴുന്നുപരിപ്പ് നിറം മാറുമ്പോള്‍ ഇതിലേക്ക്  വാഴകൂമ്പ് അരിഞ്ഞത്, ഉപ്പ്, മഞ്ഞള്‍പൊടി, മുളകുപൊടി ഇവ ചേര്‍ത്ത് അല്പം വെള്ളംഒഴിച്ച്  മൂടി വേവിക്കുക. വെള്ളം തീരെയില്ലാതാകുമ്പോള്‍ ചെറുതായി അരച്ച തേങ്ങ, ജീരകം, വെളുത്തുള്ളി, കറിവേപ്പില മിശ്രിതം ചേര്‍ത്ത് നല്ലപോലെ ഇളക്കി ചിക്കി തോര്‍ത്തിയെടുക്കുക. വളരെ പോഷകപ്രദമായ ഒരു തോരനാണ്.