സാംസ്കാരിക കേരളം

വിഷുകട്ട

കേരളത്തിലെ വിശേഷ ദിവസങ്ങളിലൊന്നായ വിഷുവിന് ഉണ്ടാക്കുന്ന ഒരു പുരാതനമായ  പലഹാരമാണിത്. കൃഷ്ണന്‍ പ്രിയപ്പെട്ട പലഹാരം.

ചേരുവകള്‍
പച്ചരി  - 1 കപ്പ്
തേങ്ങാപാല്‍  -  6 കപ്പ്
പഞ്ചസാര  - 1 കപ്പ്
ജീരകം   -  ½ ടീസ്പൂണ്‍
നെയ്യ്  -  1½ കപ്പ്

തയ്യാറാക്കുന്ന വിധം
ഒരു പരന്ന പാത്രത്തില്‍  നെയ്യ് തടവി മാറ്റി വയ്ക്കുക. ഒരു കട്ടിയുള്ള പാത്രത്തില്‍ 2 കപ്പ് തേങ്ങാപാല്‍ ഒഴിച്ച് പഞ്ചസാര ചേര്‍ത്ത് തുടരെ ഇളക്കുക. ഇതില്‍ അരിയും ജീരകവും ചേര്‍ത്ത് ഇളക്കി കൊടുക്കണം. വേക് പകുതിയാകുമ്പോള്‍ ബാക്കിയുള്ള തേങ്ങാപാലും ചേര്‍ത്ത് നല്ലപോലെ വേവിക്കുക. ഇടയ്ക്കിടെ ഇളക്കികൊണ്ടിരിക്കും പാത്രത്തില്‍  വശങ്ങളില്‍ നിന്നും വിട്ടുവരുന്ന പരുവത്തില്‍ നെയ്യ് തടവിയ പാത്രത്തില്‍ നിരത്തണം. തണുക്കുമ്പോള്‍ ഇഷ്ടമുള്ള തരത്തില്‍ മുറിച്ചെടുക്കാം. വേണമെങ്കില്‍ കശുവണ്ടി, കിസ്മിസ് കൊണ്ട് അലങ്കരിക്കാം.


സാംസ്‌കാരിക വാർത്തകൾ