സംഭാരം

തൈരുപയോഗിച്ചുണ്ടാക്കുന്ന ഒരു പാനീയം. നല്ല കട്ടതൈര് ഉടച്ചു മോരാക്കി പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചതച്ചു ചേര്‍ക്കുന്നു. ഉപ്പും വെള്ളവും ചേര്‍ത്ത് കുടിക്കാന്‍ പരുവത്തിലാക്കുന്നു. ഉഷ്ണകാലത്തെ ഏറ്റവും പ്രിയങ്കരമായ പാനീയമാണ് സംഭാരം. ദാഹവും ഉഷ്ണവും ശമിപ്പിക്കുന്നു.