സാംസ്കാരികയാത്ര

കേരളഫോക്‌ലോര്‍അക്കാദമി 'സമ്പന്നപൈതൃകം സൗഹൃദകേരളം' എന്ന മുദ്രാവാക്യവുമായി കേരളത്തിന്റെ 14 ജില്ലകളിലും ഒരു സാംസ്കാരികയാത്ര നടത്തുകയുണ്ടായി.  2012 സെപ്തംബര്‍ 4 മുതല്‍ 22 വരെ തിരുവനന്തപുരത്ത് നിന്നും മഞ്ചേശ്വരത്തേക്ക് അക്കാദമി സംഘടിപ്പിച്ച സാംസ്കാരികയാത്ര ഫോക്‌ലോര്‍ രംഗത്ത് പുത്തനുണര്‍വ്വ് പ്രദാനം ചെയ്യുകയുണ്ടായി. സെപ്തംബര്‍ 4 ന് തിരുവനന്തപുരം ആശാന്‍ സ്മാരകത്തില്‍ വച്ച് ബഹു. കേരള നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്ത ജാഥ ജനഹൃദയങ്ങളിലൂടെ പ്രയാണം നടത്തി മഞ്ചേശ്വരത്ത് സപ്തഭാഷാസംഗമ ഭൂമിയില്‍ അവസാനിച്ചപ്പോഴേക്കും കേരളത്തിന്റെ ഫോക്‌ലോര്‍ ചരിത്രത്തിന്റെ അവിസ്മരണീയമായ ഒരധ്യായം രചിക്കപ്പെടുകയായിരുന്നു. 14 ജില്ലകളിലെ സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണ്ണവുമായ നാടന്‍കലകള്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ജനശ്രദ്ധയാകര്‍ഷിച്ചു എന്നുള്ളത് അക്കാദമിയുടെ നേട്ടങ്ങളാണ്.

ഫോക്‌ലോര്‍​ ഉത്സവം: ഫോക്‌ലോറിന്റെ  സംരക്ഷണസന്ദേശം ലോകമെമ്പാടും വ്യാപിപ്പിക്കുന്നതിലേക്കും ലോകനാടന്‍കലകളുടെ പൊതുവേദി രൂപീകരിക്കുന്നതിനും ലോകത്തിലുള്ള നാനാവിധത്തിലുള്ള നാടന്‍കലകള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഇത് ഉപയോഗപ്പെടും. കേരള ഫോക്‌ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ വര്‍ഷം തോറും ലോക ഫോക് ഉത്സവം സംഘടിപ്പിക്കുന്നതിന് പ്രൊജക്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.