നവരസങ്ങളില്‍ ഒന്ന്. സുഖഭോഗങ്ങളോടുളള താല്പര്യമില്ലായ്മയും ശാന്തിയും നിറഞ്ഞ മാനസികാവസ്ഥ. നിര്‍വേദം ആണ് സ്ഥായീഭാവം. ഈശ്വരഭക്തിയും സുഖത്തിലുളള അനാസക്തിയുംകൊണ്ടാണു നിര്‍വേദം എന്ന അവസ്ഥ ഉണ്ടാകുന്നത്.
കണ്ണുകള്‍ നാസാഗ്രത്തില്‍ ചേര്‍ത്തു കണ്പോളകള് പകുതി അടച്ച് നിശ്ചലമാക്കി മുഖം സ്വാഭാവികമായി വച്ചാല്‍ ശാന്തരസം.