1961-ല്‍ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്തു മലയാളത്തില്‍ ഒരു വിജ്ഞാനകോശം നിര്‍മ്മിക്കുന്നതിന് കേരളസര്‍ക്കാര്‍ തീരുമാനിക്കുകയും ചീഫ് എഡിറ്ററായി പ്രൊഫ.എന്‍.ഗോപാലപിള്ളയെ നിയമിക്കുകയും ചെയ്തു. 1969-ല്‍ ചേര്‍ന്ന എന്‍സൈക്ലോപീഡിയ കമ്മിറ്റിയുടെ തീരുമാനമാണ് ഇപ്പോള്‍ പ്രസിദ്ധീകരണം നടന്നു കൊണ്ടിരിക്കുന്ന 20 വാല്യങ്ങള്‍ ഉള്ള സര്‍വ്വവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം.
1972-ലാണ് ഒന്നാംവാല്യം പ്രസിദ്ധീകൃതമായത്. ഇതുവരെ സര്‍വ്വവിജ്ഞാനകോശം 1 മുതല്‍ 15 വരെയുള്ള വാല്യങ്ങല് പ്രസിദ്ധീകരിച്ചുകഴിഞ്ഞു. 16ാം വാല്യം പണിപ്പുരയിലാണ്. 1 മുതല്‍ 10 വരെയുള്ള വാല്യങ്ങളുടെ നവീകരണവും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
പരിസ്ഥിതിവിജ്ഞാനകോശം, വാര്‍ഷികവിജ്ഞാനകോശം തുടങ്ങിയ നിരവധി ഏകവാല്യ വിജ്ഞാനകോശങ്ങള്‍ പ്രസിദ്ധീകരിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞിട്ടുണ്ട്.
കേരളസര്‍ക്കാര്‍ മലയാളപുസ്തകവികസനസമിതിയുടെ ഏറ്റവും നല്ല റഫറന്‍സ് പുസ്തകത്തിനുള്ള സംസ്ഥാനപുരസ്കാരം മൂന്നുതവണ സര്‍വ്വവിജ്ഞാനകോശം വാല്യങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്.
സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.