ലളിത കലകള്‍


ശില്പകല

കല്ല്, തടി, കളിമണ്ണ്, എന്നിവ വാര്‍ത്തെടുത്തോ, കൊത്തിയെടുത്തോ ഉണ്ടാക്കുന്നവയാണ് ശില്‍പ്പങ്ങള്‍. മനുഷ്യസംസ്കാരത്തിന്റെ പ്രകടനരൂപം ഗുഹാഭിത്തികളിലെ ചിത്രങ്ങളിലും, ശില്‍പ്പങ്ങളിലും കാണാം. എം. വി. ദേവന്‍, എം. ആര്‍. ഡി. ദത്തന്‍, കെ. എസ്. രാധാകൃഷ്ണന്‍, കാനായി കുഞ്ഞിരാമന്‍, ബാലന്‍ നമ്പ്യാര്‍ തുടങ്ങിയവരാണ് പ്രശസ്തരായ ശില്‍പികള്‍. പല സ്ഥലങ്ങളില്‍നിന്നു കല്ലുപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ അതിപുരാതന ജനജീവിതത്തിന്റെ തെളിവുകള്‍ ആണ് അവ. പാറച്ചുമരുകളില്‍ കോറിവരച്ചതും, കൊത്തിയെടുത്തതുമായ കൊത്തു ചിത്രങ്ങള്‍, പാറച്ചുമരില്‍ മറ്റെന്തെങ്കിലും കൊണ്ടുവരച്ച ശിലാചിത്രങ്ങള്‍ എന്നിവ ശില്‍പകലയുടെ ആദിമാതൃകകളാണ്.

കേരള ലളിതകലാ അക്കാദമി ശില്പകലാരംഗത്ത് സമീപകാലത്ത് നടത്തിയ ഇടപെടലുകള്‍ പൊതു ഇടങ്ങളില്‍ ശില്പകാഴ്ച ഒരുക്കുക എന്നതാണ്. ഇന്ത്യയിലെ പ്രമുഖ ശില്പികള്‍ കോഴിക്കോട് ബീച്ചില്‍ നിര്‍മ്മിച്ച ശില്പങ്ങള്‍  ശ്രദ്ധേയമായി. കേരളത്തിലെ നവോത്ഥാന സമരങ്ങളില്‍ പ്രധാനമായ വൈക്കം സത്യഗ്രഹ സമര ചരിത്രത്തെ ആസ്പദമാക്കി വൈക്കത്ത് സത്യഗ്രഹ സ്മ്യതി ശില്പ ഉദ്യാനം നിര്‍മ്മിക്കാന്‍ അക്കാദമിക്ക് കഴിഞ്ഞു. കിളിമാനൂരിലും, കായക്കുളത്തും, പാലക്കാടും നിര്‍മ്മിച്ച ശില്പ ഉദ്യാനങ്ങള്‍ ആകര്‍ഷണീയമാണ്.