വെര്‍മിസെല്ലി കൊണ്ട് ഉണ്ടാക്കുന്ന പാല്‍പ്പായസം. വെര്‍മിസെല്ലി ചെറുതായി പൊടിക്കുക. നെയ്യൊഴിച്ച് ചീനച്ചട്ടിയില്‍ സ്വര്‍ണ്ണവര്‍ണ്ണത്തില്‍ മൂപ്പിക്കുക. അടുപ്പത്ത് വെള്ളം വച്ച് വെട്ടിത്തിളയ്ക്കുമ്പോള്‍ അതിലേക്ക് മൂപ്പിച്ച വെര്‍മിസെല്ലി ഇട്ട് വേകിക്കണം. വെന്തു കഴിയുമ്പോള്‍ പശുവിന് പാല് ഒഴിച്ച് തിളപ്പിക്കണം. നന്നായി തിളച്ചു കഴിഞ്ഞാല്‍ ഏലയ്ക്ക ചതച്ചതും, അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും മൂപ്പിച്ചു ചേര്‍ത്തിളക്കി തണുപ്പിക്കുക.