ശീമച്ചക്ക തേങ്ങ ചേര്‍ത്തിളക്കിയത്

ശീമച്ചക്ക (കടച്ചക്ക) തേങ്ങാപ്പീര ചേര്‍ത്തിളക്കി ഉണ്ടാക്കുന്ന വിഭവം. നല്ല മൂത്തു പാകമായ ശീമച്ചക്ക തൊലി കളഞ്ഞ് ചെറു കഷണങ്ങളായി അരിയുന്നു. വെള്ളമൊഴിച്ച് അടുപ്പത്ത് വച്ച് വെന്തു പാകമാകുമ്പോള്‍ തിരുമ്മിയ തേങ്ങ കുറച്ചു വെള്ളത്തില്‍ പിഴിഞ്ഞ് ആ പാലും തേങ്ങാപീരയും ഉപ്പും ചേര്‍ത്ത് വറ്റിക്കുന്നു. വെളിച്ചെണ്ണ ഒഴിച്ചിളക്കി ചെറു ചൂടോടെ കഴിക്കാം.