ശീമച്ചക്കത്തോരന്‍

ശീമച്ചക്ക (കടച്ചക്ക എന്നും പറയും) കൊണ്ടുണ്ടാക്കുന്ന തോരന്‍. അധികം വിളയാത്ത ശീമച്ചക്ക തൊലികളഞ്ഞ് തീരെച്ചെറിയ കഷണങ്ങളായി അരിയുന്നു. ചീനച്ചട്ടിയില്‍ എണ്ണ കായുമ്പോള്‍ കടുകു താളിച്ച് കഷണങ്ങള്‍ ഉപ്പു ചേര്‍ത്ത് അടച്ച് ആവിയില്‍ വേവിക്കുന്നു.  

മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി എന്നിവ കുറച്ചു വെള്ളത്തില്‍ കലക്കി പകുതി വേവാകുമ്പോള്‍ ഒഴിച്ചു അടച്ചു വച്ച് വേവിക്കുന്നു. പിന്നീട് കുറച്ചു കൂടി എണ്ണയൊഴിച്ച് മൂപ്പിച്ചു കോരുന്നു.