ഒഴിച്ചു കറികള്‍

കേരളീയരുടെ ഒരു ദിവസത്തെ ഭക്ഷണമെടുത്താല്‍ മദ്ധ്യാഹ്നത്തിലെ ഊണിനു തന്നെയാണു പ്രാധാന്യം. ചോറ് കൈകള്‍ കൊണ്ട് കുഴച്ചുരുട്ടി ഉരുളകളാക്കിയാണ് ഭക്ഷിക്കാറ്. ചോറ് കുഴയണമെങ്കില്‍ ജലാംശം കൂടിയ- അതായത് ഒഴുകുന്ന കറികള്‍ വേണം. അതിനുവേണ്ടിയാണ് 'ഒഴിച്ചുകറികള്‍' സദ്യയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചെറിയ വ്യത്യാസമൊഴിച്ചാല്‍ സാമ്പാറിലെയും അവിയലിലെയും ഘടകങ്ങള്‍ക്ക് സമാനതകളുണ്ട്. എന്നാല്‍ ജലാംശം വളരെ കൂടി നില്‍ക്കുന്നതിനാല്‍ സാമ്പാര്‍ ഒഴിച്ചുകറിയാവുന്നു. അവിയലാകട്ടെ ഉപദംശവും. ദോശ, ഇഡ്ഢലി തുടങ്ങിയ പ്രാതല്‍ ഭക്ഷണങ്ങളിലും ഒഴിച്ചു കറിക്ക് വലിയ സ്ഥാനമുണ്ട്.