സെന്റ് ആന്‍ജലോ കോട്ട, കണ്ണൂര്‍തൃകോണാകൃതിയിലുള്ള സെന്റ് ആന്‍ജലോ കോട്ടയ്ക്ക് കണ്ണൂര്‍ കോട്ട എന്നും പറയും. ഇത് നിര്‍മ്മിച്ചത് പോര്‍ച്ചുഗീസ് വൈസ്രോയിയായ ഡോണ്‍ ഫ്രാന്‍സിസ് കോഡി അല്‍മേദ ആണ്. 1505-ല്‍ നിര്‍മ്മിച്ച കണ്ണൂര്‍ കോട്ട 1663-ല്‍ ഡച്ചുകാര്‍ പിടിച്ചെടുക്കുകയും അറയ്ക്കല്‍ രാജകുടുംബത്തിലെ അലി രാജയ്ക്ക് വില്‍ക്കുകയും ചെയ്തു. 1790-ല്‍ ഈ കോട്ടയുടെ നിയന്ത്രണം ഏറ്റെടുത്ത ബ്രിട്ടീഷുകാര്‍ ഇതിനെ മലബാറിലെ പ്രധാന സൈനിക കേന്ദ്രമാക്കി രൂപപ്പെടുത്തി.

ഇപ്പോള്‍ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ കോട്ടയില്‍ നിന്നു നോക്കിയാല്‍ മോപ്പില ഉള്‍ക്കടലും, കടല്‍ തീരത്തു നിന്നും 100 മീറ്റര്‍ അകലെ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ധര്‍മ്മദം ദ്വീപും വളരെ മനോഹരമായി കാഴ്ചയാണ്. ധര്‍മ്മദം ദ്വീപിന്റെ വിസ്തൃതി വെറും 5 ഏക്കര്‍ മാത്രമാണ്. മുമ്പ് മത്സ്യബന്ധന കേന്ദ്രമായിരുന്ന ഇവിടത്തെ ഉള്‍ക്കടല്‍ ഇന്ന് ഇന്‍ഡോ - നോര്‍വേ കരാര്‍ പ്രകാരം ആധുനിക മത്സ്യബന്ധന തുറമുഖമായി മാറിയിരിക്കുന്നു.