തന്ത്രിവാദ്യങ്ങള്‍

തന്ത്രികളുടെ (കമ്പികള്‍) കമ്പനം സൃഷ്ടിക്കുന്ന നാദവിശേഷത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന വാദ്യങ്ങളാണ് തതവാദ്യങ്ങള്‍. തന്ത്രിവാദ്യങ്ങള്‍, കമ്പിവാദ്യങ്ങള്‍ എന്നൊക്കെ പേരുകളുണ്ട്. വീണ, നാരായണവീണ, നന്തുണി, പുള്ളോന്‍വീണ, പുള്ളുവക്കുടം, തംബുരു എന്നിവയാണ് കേരളത്തില്‍ പ്രചാരത്തിലുള്ള പ്രധാന തന്ത്രിവാദ്യങ്ങള്‍. യൂറോപ്പില്‍ ജന്മമെടുത്തെങ്കിലും കര്‍ണാടകസംഗീതത്തില്‍ പ്രധാന പക്കവാദ്യമായി ഉപയോഗിക്കുന്ന വയലിനും തന്ത്രിവാദ്യമാണ്.