ഉപ്പും പുളിയും

ഒരേ സമയം ഒഴിച്ചു കഴിക്കാനും എടുത്തു കഴിക്കാനും പാകത്തിലുള്ള ഒരു കറി. ഞൊടിയിടയില്‍ തയ്യാറാക്കാം.

ചുവന്നുള്ളി ചെറുതായി അരിയുക. പച്ചമുളക്, പുളി, ഉപ്പ് എന്നിവ ചുവന്നുള്ളിയോടൊപ്പം ചേര്‍ത്ത് ഞെരടുക. കുറച്ചു വെള്ളമൊഴിച്ചാല്‍ ഉപ്പും പുളിയും റെഡി. എരിവും, പുളിയും ഉപ്പും ഒന്നിച്ചു ചേരുന്നതാണ് ഈ വിഭവത്തെ സ്വാദുള്ളതാക്കുന്നത്.