മരിച്ചീനി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി അരിയുന്നു. നടുവിലെ നാര് എടുത്തു കളയുക. ഇത് വെള്ളമൊഴിച്ച് അടുപ്പത്തു വച്ച് വേവിക്കുന്നു. ചില മരിച്ചീനിക്ക് കട്ടുണ്ടാകുമെന്നുള്ളതിനാലും നല്ല വേവുണ്ടാകുമെന്നതിനാലും രണ്ടു തവണ വെള്ളം ഊറ്റിക്കളഞ്ഞ് വേവിക്കേണ്ടതായി വരാം. വെന്തു കഴിയുമ്പോള്‍ ഉപ്പു ചേര്‍ത്തിളക്കണം. തിരുമ്മിയ തേങ്ങ, മഞ്ഞള്‍പൊടി, മുളകുപൊടി, ജീരകം, വെളുത്തുള്ളി എന്നിവ അധികം അരഞ്ഞു പോകാതെ അരച്ചെടുത്ത് കറിവേപ്പില ചേര്‍ത്ത് വെന്ത കഷണത്തില്‍ ചേര്‍ത്തിളക്കുന്നു. പുഴുക്കായതിനാല്‍ അരപ്പില്‍ വെള്ളം കൂടുതല്‍ ചേര്‍ക്കണം. ഇതൊഴിച്ച് തിളച്ചു കഴിയുമ്പോള്‍ വാങ്ങി വെച്ച് ഉപയോഗിക്കാം.