കേരളത്തിലെ ക്ഷേത്രാരാധനാ പ്രസ്ഥാനത്തിന് ഹിന്ദുമതത്തിന്റെ നവോത്ഥാന കാലത്തോളം പഴക്കമുണ്ട്. വിഷ്ണു, ശിവന്‍, ബ്രഹ്മാവ്, തുടങ്ങിയ പരമോന്നത മൂര്‍ത്തികള്‍ കുടിയിരിക്കുന്ന ക്ഷേത്രങ്ങള്‍ മുതല്‍ വിഗ്രഹങ്ങളോ മന്ത്രോച്ചാരണങ്ങളോ ഒന്നുമില്ലാതെ പരബ്രഹ്മത്തെ ഉപാസിക്കുന്ന ക്ഷേത്രങ്ങള്‍ വരെ കേരളത്തിലുണ്ട്. നമ്മുടെ ക്ഷേത്രങ്ങള്‍ വെറും ആരാധനാലയങ്ങള്‍ മാത്രമായിരുന്നില്ല. ഈ നാടിന്റെ കലാസാംസ്കാരിക രംഗത്തെ വളര്‍ച്ചയിലും അദ്വിതീയമായ സ്ഥാനമാണ് അവ എക്കാലത്തും വഹിച്ചിരുന്നത്. നാമിന്ന് ഏറെ അഭിമാനം കൊള്ളുന്ന മിക്ക കലാവിദ്യകളുടെയും ഈറ്റില്ലവും ക്ഷേത്രങ്ങള്‍ തന്നെയാണ്. ക്ഷേത്രനിര്‍മ്മിതിയിലെ വാസ്തുകലയും, വിഗ്രഹനിര്‍മ്മാണത്തിലെ കരവിരുതും, ദേവതോപാസനകളായ അനുഷ്ഠാനകലകളുമെല്ലാം കേരളജനതയുടെ കലാ വൈഭവത്തിന്റെ ഉത്തമ നിദര്‍ശനങ്ങളാണ്.
കേരളത്തിലെ പ്രാചീനവും അര്‍വ്വാചീനവുമായ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെ അടുത്തറിയാനൊരു തീര്‍ത്ഥയാത്ര.