തലശ്ശേരികോട്ട1683-ല്‍ ഈസ്റ്റിന്ത്യാ കമ്പനി, മലബാര്‍ തീരത്ത് അധിവാസമുറപ്പിച്ചതിന്റെ തെളിവാണ് അവര്‍ 1703-ല്‍ നിര്‍മ്മിച്ച തലശ്ശേരി കോട്ട. തെയ്യത്തിന്റെ നാടായ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നചെറു പട്ടണത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ചത്വരങ്ങളും കൊത്തു പണകള്‍ നിറഞ്ഞ വാതായനങ്ങളും കടലിലേക്കുള്ള രഹസ്യതുരങ്കങ്ങളും ഒക്കെയായി പ്രാദേശിക ചരിത്രത്തിന്റെ ഏടുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് തലശ്ശേരികോട്ട.