തമ്പേര്‍

വളരെ വലിയ തപ്പിന്റെ രൂപമാണ് തമ്പേര്‍. തമുക്ക് എന്നും പേരുണ്ട്. ഇതൊരു സൈനികവാദ്യമാണ്. പെരുമ്പറ പോലെ, രാജശാസനകള്‍ വിളംബരം ചെയ്യാന്‍ തമ്പേര്‍ ഉപയോഗിച്ചിരുന്നു. വലിപ്പക്കൂടുതല്‍ കൊണ്ടു തന്നെ ഇത് ഉപയോഗിക്കാന്‍ രണ്ടു പേര്‍ വേണം. (ഒരാള്‍ തപ്പ് ഏറ്റുന്നു, മറ്റേയാള്‍ അടിച്ച് ശബ്ദമുണ്ടാക്കുന്നു.)