തംബുരു

ഏകദേശം വീണയുടെ ആകൃതിയുള്ള തംബുരു ശ്രുതിവാദ്യമാണ്. പഞ്ചമം, സാരണ, അനുസാരണ, മന്ദ്രം എന്നിങ്ങനെ നാലു കമ്പികളാണ് തംബുരുവിന്. ധ്വനിയുടെ അനുസരണം വര്‍ദ്ധിപ്പിക്കാനായി കമ്പികളില്‍ പട്ടുനൂല്‍ ചുറ്റിയിരിക്കും. ശ്രുതിയില്‍ മാറ്റം വരുത്താനായി കമ്പികള്‍ കുടത്തില്‍ ഉറപ്പിച്ചിരിക്കുന്ന ഭാഗത്ത് സ്ഫടികക്കല്ലുകള്‍ ഘടിപ്പിച്ചിരിക്കും. ഇവയുടെ സ്ഥാനം മാറുന്നതനുസരിച്ച് ശ്രുതിയും മാറുന്നു. തംബുരു ലംബമായി നിര്‍ത്തി ഒരു കൈകൊണ്ട് നാലു കമ്പികളെയും ചലിപ്പിച്ചാണ് ശ്രുതി മീട്ടുന്നത്. കര്‍ണാടക സംഗീതക്കച്ചേരിയിലും മറ്റു സംഗീതസദസ്സുകളിലും ശ്രുതി മീട്ടാനായി തംബുരു ഉപയോഗിക്കുന്നു.