തപ്പിട്ട, നകാരി

തപ്പിട്ട, നകാരി എന്നീ രണ്ടുവാദ്യങ്ങള്‍ പാലക്കാടിന്റെ അതിര്‍ത്തിപ്രദേശങ്ങളിലുണ്ട്. തപ്പിന്റെ ആകൃതിയുള്ളതാണ് തപ്പിട്ട. പഴം നുറുക്കിന്റെ ആകൃതിയാണ് നകാരിയ്ക്ക്. മണ്ണുകൊണ്ടാണ് കുറ്റി. തുറന്ന വായ്ഭാഗം മാത്രം തോല്‍കൊണ്ട് വരിഞ്ഞുകെട്ടുന്നു. മൃതദേഹം കൊണ്ടുപോകുന്നതിനും, വേല, പരസ്യം എന്നിവയ്ക്കും ഈ വാദ്യം ഉപയോഗിക്കുന്നു.