തിമില



പഞ്ചവാദ്യത്തിന് താളം നല്‍കുന്ന  പ്രധാനവാദ്യോപകരണമാണ് തിമില. ഉരലിന്റെ ആകൃതിയാണ് തിമിലയ്ക്ക്. മധ്യഭാഗം ഇടുങ്ങിയ പൊള്ളമരക്കുറ്റിയില്‍ തോല്‍വട്ടങ്ങള്‍ (ചരടുകള്‍കൊണ്ട്) മുറുക്കിയാണ് തിമില നിര്‍മ്മിക്കുന്നത്. വരിക്കപ്ലാവിന്റെ തടികൊണ്ടാണ് കുറ്റിയുണ്ടാക്കുന്നത്. ഒരു ഭാഗത്ത് രണ്ടു കൈയും പ്രയോഗിച്ചാണ് തിമില കൊട്ടുന്നത്. തിമില ദേവവാദ്യമാണ്.  ക്ഷേത്രാടിയന്തിരങ്ങള്‍ക്ക് തിമില ഉപയോഗിക്കുന്നു.