കേരളചരിത്രരചനയ്ക്ക് സഹായകമായ ചോളരേഖ രാജരാജചോളന്റെതാണ് (എ.ഡി.1012-1044) ശാസനം. അദ്ദേഹത്തിന്റെ സൈന്യം വിഴിഞ്ഞം കീഴടക്കിയതിനെക്കുറിച്ച് ലിഖിതത്തിലിങ്ങനെ പറയുന്നു : 'ഈ സൂര്യവംശ വിഭൂഷണന്റെ ദണ്ഡാധികാരി, സമുദ്രപരിഖവും തുംഗഭാസുരപ്രാകാരവും അന്യവീരാഗമ്യവും വിജയദേവതാ നിത്യസങ്കേതവുമായ വിഴിഞ്ഞം സ്വാധികാരത്തിലാക്കി'. രാജരാജചോളനെ 'കാന്തള്ളൂര്‍ ചാലൈ കലമറുത്ത രാജരാജതേവര്‍' എന്ന് ഈ ശാസനത്തില്‍ വിശേഷിപ്പിക്കുന്നു. കാന്തളൂര്‍ശാലയിലെ ഭക്ഷണം നിര്‍ത്തലാക്കി വേദപഠന-ആയുധപരിശീലനവിദ്യാഭ്യാസസൗകര്യം ഇല്ലാതാക്കി എന്നാണത്രെ ഇതിനര്‍ത്ഥം.
ദേവദാസികളെ ക്ഷേത്രത്തിലേക്ക് വിറ്റിരുന്നതായി തിരുവാലങ്ങാട്ട് ശാസനത്തില്‍ പരാമര്‍ശമുണ്ട്. പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയതാണ് കേരളമെന്ന ഐതിഹ്യകഥ ഈ ശാസനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.