ശാസനങ്ങള്‍


തിരുവിടൈക്കോട്ടു ശാസനം

തിരുവിടൈക്കോട് ക്ഷേത്രത്തിലേക്ക് നന്താവിളക്കിന് 25 പശുക്കളെ ദാനം ചെയ്തതിന്റെ രേഖയാണ് കൊല്ലവര്‍ഷം 548 (എ.ഡി. 1373) ലെ ഈ ശാസനം.

മലയാളഭാഷയില്‍ ആധുനികലിപി നടപ്പില്‍ വരുത്തിയത് തുഞ്ചത്ത് എഴുത്തച്ഛനാണെന്ന വിശ്വാസം അബദ്ധമാണെന്ന് തിരുവിടൈക്കോട് ശാസനത്തിലെ ഭാഷ തെളിയിക്കുന്നു.