തൊപ്പിമദ്ദളം

ശുദ്ദമദ്ദളത്തിന്റെ ചെറിയരൂപമാണ് തൊപ്പിമദ്ദളം. ദൈവിക അന്തരീക്ഷം ജനിപ്പിക്കാന്‍ ഏറെ പ്രയോഗസാദ്ധ്യതയുള്ള വാദ്യമാണിത്.  ഇടന്തലയുടേയും വലന്തലയുടെയും ശബ്ദം ഏറെക്കുറെ സമാനമാണ്.  വലന്തലയില്‍ ചോറിടാറില്ല (ഉണക്കലരിപ്പശയും കരിയും അടങ്ങിയ കൂട്ട് തേച്ചുപിടിപ്പിക്കലാണ് ചോറിടല്‍. ശുദ്ധമദ്ദളത്തില്‍ ചോറിടുന്നു).  കഥകളിയ്ക്കും  കൂടിയാട്ടത്തിനും തുള്ളലിനും പണ്ട് തൊപ്പിമദ്ദളം ഉപയോഗിക്കുമായിരുന്നു. ഇപ്പോള്‍ കൃഷ്ണനാട്ടത്തില്‍ മാത്രമേ തൊപ്പിമദ്ദളം ഉപയോഗിക്കുന്നുള്ളൂ.