ടിപ്പുവിന്റെ കോട്ട, പാലക്കാട്പാലക്കാടു നഗരത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ കോട്ട നിര്‍മ്മിച്ചത് കര്‍ണ്ണാടക സംസ്ഥാനത്തിന്റെ ഭാഗമായ മൈസൂറിലെ രാജാവ് ആയിരുന്ന ഹൈദര്‍ അലി ആണ്. CE 1766 -ലാണ് ഈ കോട്ട പണി കഴിക്കപ്പെട്ടത്. ഹൈദര്‍ അലിക്കു ശേഷം (CE 1750 - 1799) അദ്ദേഹത്തിന്റെ പുത്രന്‍ ടിപ്പു സുല്‍ത്താന്‍ രാജാവായി. എന്നാല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളുമായുള്ള ഏറ്റുമുട്ടലില്‍ അദ്ദേഹം മരണം വരിച്ചു. ഇന്ന് ടിപ്പു സുല്‍ത്താന്റെ പേരില്‍ അറിയപ്പെടുന്ന ഈ കോട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകം ആണ്.