തക്കാളി അവിയല്‍

പച്ചത്തക്കാളി കൊണ്ടുണ്ടാക്കുന്ന അവിയലിനായി സവാള കനം കുറച്ച് നീളത്തിലരിയുന്നു. തക്കാളിയും നീളത്തിലരിഞ്ഞ് സവാളയോടൊപ്പം ചേര്‍ക്കുന്നു.

തിരുമ്മിയ തേങ്ങ, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ജീരകം, പച്ച മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് അവിയലിന്റെ പാകത്തില്‍ അരച്ചെടുക്കുന്നു. തേങ്ങ അധികം അരഞ്ഞു പോകരുത്. ഇത് കഷണത്തില്‍ ചേര്‍ത്ത് വെള്ളം അധികമാകാതെ അടുപ്പത്ത് വച്ച് തിളപ്പിച്ച് വറ്റിക്കുക. വെളിച്ചെണ്ണ താളിച്ച് ഉപയോഗിക്കാം.