ആദിവാസികലകള്‍2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ അഞ്ചു ലക്ഷത്തോളം ആദിവാസികള്‍ താമസിക്കുന്നുണ്ട്. പശ്ചിമ ഘട്ടത്തിലെ മലനിരകളിലും കാടുകളിലും ആണ് ഇവരില്‍ ഭൂരിഭാഗവും താമസിക്കുന്നത്. 48 ആദിവാസി സമുദായങ്ങളാണ് കേരളത്തിലുള്ളത്. ഇവരെല്ലാം തന്നെ അനുപമമായ ഒരു സാംസ്കാരിക പൈതൃകത്തിന്റെ ഉടമകളാണ്. ആദിവാസി കലാരൂപങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ ഉണ്ട്. അവയില്‍ പലതും അനുഷ്ഠാന കലാരൂപങ്ങള്‍ കൂടിയാണ്. നൃത്തവും സംഗീതവുമാണ് ഇവയില്‍ പലതിന്റെയും പ്രധാന ഘടകങ്ങള്‍. അകമ്പടി വാദ്യങ്ങളും തികച്ചും പ്രത്യേകത ഉള്ളവയാണ്. ഗദ്ദിക, കമ്പറ നൃത്തം, കാടര്‍ നൃത്തം, ചാറ്റു പാട്ട്, മുടിയാട്ടം ഇവയൊക്കെ ആദിവാസി കലാരൂപങ്ങളാണ്.