ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റുമുള്ള കരിങ്കല്‍ കോട്ട. 1747-ല്‍ മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്തു നിര്‍മ്മാണം തുടങ്ങി. 1787-ല്‍ കാര്‍ത്തിക തിരുനാള്‍ ധര്‍മരാജായുടെ കാലത്തു പണി പൂര്‍ത്തിയായി. 11,320 അടിയാണ് നാലുവശത്തുമുള്ള കോട്ടയുടെ നീളം. 15 അടിയാണ് ഉയരം. പ്രശസ്ത വാസ്തുവിദഗ്ധന് തൈയ്ക്കാട് വിഷ്ണുത്രാതന്‍ നമ്പൂതിരിയുടെ പദ്ധതി അനുസരിച്ചാണ് കോട്ട പണിതത്. 4 പ്രധാന വഴികള്‍. കിഴക്കേകോട്ട, പടിഞ്ഞാറേക്കോട്ട, തെക്കേക്കോട്ട, വടക്കേക്കോട്ട; ഇതുകൂടാതെ ശ്രീവരാഹത്തും, ശ്രീകണ്ഠേശ്വരത്തും വെട്ടിമുറിച്ച കോട്ടയിലും വാതിലുകളുണ്ട്. കേരള പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ് .