ഇരുവശവും തോലു പൊതിഞ്ഞതും ഇട ഒട്ടിയതുമായ ഒരു അവനദ്ധവാദ്യം. അയ്യപ്പന്‍ പാട്ടുകളിലും മാരിയമ്മന്‍ നൃത്തങ്ങളിലും ഉടുക്ക് ഉപയോഗിക്കുന്നു. തിമിലയുടെ ചെറിയ രൂപമാണ് ഉടുക്ക്. തിമിലയെപ്പോലെ തന്നെ ഇരുഭാഗത്തും ചെറിയ വട്ടങ്ങളും മദ്യത്തിലായി ഈരയും ഘടിപ്പിച്ചിട്ടുണ്ട്. ഒരു കൈയിലെ വിരലുകള്‍ കൊണ്ടു വായിക്കുമ്പോള്‍ മറുകൈവിരലുകള്‍ കുറ്റിയുടെ മധ്യഭാഗത്തെ ചരടുകളില്‍ കോര്‍ത്ത് ശബ്ദം നിയന്ത്രിക്കുന്നു. ശ്രുതിയായും മേളമായും ഉടുക്ക് ഉപയോഗിക്കുന്നു.