ഉള്ളിത്തോരന്‍

ചുവന്നുള്ളി കൊണ്ടുണ്ടാക്കുന്ന ഒരിനം തോരന്‍. സ്വാദേറിയതും പോഷകസമ്പുഷ്ടവുമായ ഒരു ഉപദംശം.

ചുവന്നുള്ളി തൊലികളഞ്ഞ് നീളത്തിലരിയുന്നു. ഇത് ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് വഴറ്റിയെടുക്കുന്നു. തിരുമ്മിയ തേങ്ങ, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ജീരകം, വെളുത്തുള്ളി എന്നിവ ചതച്ചൊതുക്കി കറിവേപ്പില ചേര്‍ത്ത് വെന്ത് വഴറ്റിയ ഉള്ളിയിലിട്ടിളക്കുന്നു. വെള്ളം തുവര്‍ന്നതിനു ശേഷം വാങ്ങുന്നു.