കുടക്കല്ല്

കേരളത്തില്‍ കണ്ടെത്തിയ മഹാശിലാസ്മാരകം. മൃതാവശിഷ്ടങ്ങള്‍ മറവുചെയ്തു കല്ലു കൊണ്ടുള്ള കാലുകള്‍ നാട്ടി അവയ്ക്കു മീതെ വൃത്താകാരത്തിലുള്ള ഒരു കൂമ്പാരക്കല്ല് പ്രതിഷ്ഠിക്കുന്നതിനെയാണ് കുടക്കല്ല് (Umbrella Stones) എന്നു വിളിക്കുന്നത്. ഈ കല്ല് നിലത്ത് പതിഞ്ഞിരുന്നാല്‍ തൊപ്പിക്കല്ല് (Hat Stones) എന്നറിയപ്പെടുന്നു. 

തൃശ്ശൂര്‍ ജില്ലയിലെ ചെറുമനങ്ങാട്, അരിയന്നൂര്‍ എന്നിവിടങ്ങളില്‍ കുടക്കല്ലുകളും തൊപ്പിക്കല്ലുകളുമുണ്ട്.