ഉണക്കച്ചെമ്മീന്‍ പരിപ്പു കൊണ്ടുണ്ടാക്കുന്ന ഒരു മധ്യതിരുവിതാംകൂര്‍ വിഭവം. ചെമ്മീനും പരിപ്പും കഴുകി വൃത്തിയാക്കി അല്‍പനേരം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം കുക്കറില്‍ മയത്തില്‍ വേവിക്കുക. ചാറു കുറുകിയിരിക്കണം. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, കടുക്, ഉലുവ, വെളുത്തുള്ളിയല്ലി, ഇഞ്ചി എന്നിവ മയത്തില്‍ അരച്ച് മീന്‍പുളി, ഉപ്പ്, കറിവേപ്പില എന്നിവയോടൊപ്പം വെന്ത ചെമ്മീനില്‍ ചേര്‍ത്ത് ചാറു പതിയെ വറ്റിച്ചെടുക്കണം.
കടുകു താളിച്ച് പൊടിയായി കൊത്തിയരിഞ്ഞ സവാള മൂപ്പിക്കുന്നു. ഇതില്‍ ചെമ്മീന്‍ കുടഞ്ഞിട്ട് വെള്ളം വറ്റിച്ചെടുത്ത് ചൂടോടെ ഉപയോഗിക്കണം.